SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
00:00
00:00

Episode's summary

ചെറിയൊരു കൂട്ടായ്മക്ക് ഒരു പ്രാദേശിക കൗൺസിലിന്റെ തീരുമാനം മാറ്റാൻ കഴിയുമോ? സ്വന്തം പ്രദേശത്തെ ലൈബ്രറി അടയ്ക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞ ജൂലി, മറ്റ് പ്രദേശവാസികളോടൊപ്പം അത് സംരക്ഷിക്കാൻ രംഗത്തിറങ്ങുന്നു. നിവേദനത്തിൽ ഒപ്പിടുക, കമ്മ്യൂണിറ്റി യോഗങ്ങളിൽ പങ്കെടുക്കുക, കൗൺസിലർമാരെ സമീപിക്കുക, വോട്ട് ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ ഓസ്ട്രേലിയൻ ജനാധിപത്യത്തിൽ സാധാരണക്കാർക്ക് എങ്ങനെ പങ്കാളികളാകാം എന്നതാണ് ഈ കഥ പരിശോധിക്കുന്നത്. How Australia Works is an SBS podcast that uses real stories and clear explanations to help you understand how government work in Australia, how laws are made and changed, and how you can have a say. Listen to the series and find shorter versions in 60 languages on the How Australia Works main page.

Episodes

5571-

മാറ്റം സൃഷ്ടിക്കാൻ നിങ്ങൾക്കും കഴിയും; നിങ്ങളുടെ ശബ്ദത്തിന്റെ പ്രാധാന്യം എന്ത്?| How Australia Works

ചെറിയൊരു കൂട്ടായ്മക്ക് ഒരു പ്രാദേശിക കൗൺസിലിന്റെ തീരുമാനം മാറ്റാൻ കഴിയുമോ? സ്വന്തം പ്രദേശത്തെ ലൈബ്രറി അടയ്ക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞ ജൂലി, മറ്റ് പ്രദേശവാസികളോടൊപ്പം അത് സംരക്ഷിക്കാൻ രംഗത്തിറങ്ങുന്നു. നിവേദനത്തിൽ ഒപ്പിടുക, കമ്മ്യൂണിറ്റി യോഗങ്ങളിൽ പങ്കെടുക്കുക, കൗൺസിലർമാരെ സമീപിക്കുക, വോട്ട് ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ ഓസ്ട്രേലിയൻ ജനാധിപത്യത്തിൽ സാധാരണക്കാർക്ക് എങ്ങനെ പങ്കാളികളാകാം എന്നതാണ് ഈ കഥ പരിശോധിക്കുന്നത്. How Australia Works is an SBS podcast that uses real stories and clear explanations to help you understand how government work in Australia, how laws are made and changed, and how you can have a say. Listen to the series and find shorter versions in 60 languages on the How Australia Works main page.

27 Oct 2026
5570-

ഇന്നത്തെ വാർത്ത: ഹെലൻ ഹെയ്ൻസ് എംപിക്ക് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ പിന്തുണ; സഭാനടപടികൾ നിർത്തിവെച്ചു

2026 ഒക്ടോബർ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

26 Oct 2026
5569-

മരണ ശേഷം ഇനി ചെടികൾക്ക് വളമാകാം; മൃതദേഹം ജൈവവളമാക്കുന്ന ‘ഹ്യൂമൻ കമ്പോസ്റ്റിംഗിന്’ NSW-ൽ അനുമതി

മൃതദേഹത്തെ ജൈവവളമാക്കാൻ അനുവദിക്കുന്ന 'ഹ്യൂമണ്‍ കമ്പോസ്റ്റിംഗ്' രീതിക്ക് ന്യൂ സൗത്ത് വെയിൽസ്‌ സർക്കാർ രീതിക്ക് അംഗീകാരം നൽകിയിരിക്കുകയാണ്. മനുഷ്യ ശരീരത്തിൻറെ സ്വാഭാവിക വിഘടന പ്രക്രിയയെ നിയന്ത്രിത സാഹചര്യങ്ങളിൽ വേഗത്തിലാക്കുന്ന ടെറമേഷൻ പ്രക്രിയയെ കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

26 Oct 2026
5568-

ഓസ്ട്രേലിയ പോയവാരം: സാമ്പത്തിക വളർച്ച കുറയുമെന്നും തൊഴിലില്ലായ്മ കൂടുമെന്നും ട്രഷറർ;സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുഞ്ഞുങ്ങൾ വേണ്ടന്ന് ചെറുപ്പക്കാർ

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

24 Oct 2026
5567-

ഇന്നത്തെ വാർത്ത: രണ്ട് ബില്യണിന്റെ വൈദ്യുതി പദ്ധതി 25 ബില്യണിലേക്ക്; സ്നോവി ഹൈഡ്രോ പദ്ധതിയിൽ വാക്പോര്

2026 ഒക്ടോബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

23 Oct 2026